ആദായ നികുതിയിൽ പുതിയ ഇളവുകളില്ല; മാറ്റമില്ലാതെ നികുതി സ്‌ളാബുകൾ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്‌ളാബുകളിലും മാറ്റമില്ല. അതേസമയം, ആദായ നികുതി റിട്ടേൺ പരിഷ്‌കരിക്കും. റിട്ടേൺ അധിക നികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സമയമുണ്ടാകും.

മറച്ചുവെച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരമുണ്ട്. സഹകരണ സംഘങ്ങൾക്ക് മിനിമം നികുതി 15 ശതമാനമാക്കി. സംസ്‌ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ്‌ നിക്ഷേപങ്ങൾക്ക് 14 ശതമാനം വരെ നികുതിയിളവ് ലഭിക്കും. വെർച്വൽ കറൻസി അടക്കമുള്ള ആസ്‌തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്‌ വ്യാപാര പ്രോൽസാഹന ആനുകൂല്യത്തിനും നികുതി പ്രഖ്യാപിച്ചു.

Also Read: സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE