കള്ളപ്പണം വെളുപ്പിക്കൽ; പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി
മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്‌ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്....
ഒമൈക്രോൺ; മഹാരാഷ്‌ട്രയിൽ ഏഴ് പേർക്കുകൂടി രോഗം സ്‌ഥിരീകരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിൽ ഏഴ് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. നേരത്തെ സംസ്‌ഥാനത്ത് ഒരാൾക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്‌ട്രയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.
ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് രോഗം സ്‌ഥിരീകരിച്ചത്. ചിഞ്ചുവാനിൽ...
ഓടുന്ന ട്രെയിനിന് മുന്നിൽനിന്നും സെൽഫി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഡെറാഡൂൺ: ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍...
പ്രതിപക്ഷത്തിന് അസാധ്യമായതും മോദി സാധ്യമാക്കി; പ്രധാനമന്ത്രിയെ പുകഴ്‌ത്തി യോഗി
ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മുൻ സർക്കാരുകളെ വിമർശിച്ചും, പ്രധാനമന്ത്രിയെ പുകഴ്‌ത്തിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്‌ഥാനത്തിന്റെ കിഴക്കൻ മേഖലയുടെ വികസനം മുൻ മുഖ്യമന്ത്രിമാർ അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോരഖ്‌പൂരിൽ...
കശ്‌മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല; ഗുലാം നബി ആസാദ്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്തിടെ കശ്‌മീരിൽ ആസാദ് നടത്തിയ നിരവധി യോഗങ്ങൾ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണെന്ന്...
നാഗാലാൻഡിലെ വെടിവെപ്പ്; അപലപിച്ച് സുരക്ഷാ സേന
ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ 13 ഗ്രാമീണര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് സുരക്ഷാ സേന. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്‌തമാക്കി.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഏറ്റുമുട്ടല്‍ നടത്തിയത്....
യുപിയിൽ 6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഹാപൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അംജദ് എന്ന 38കാരനെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച...
മിറാഷ് യുദ്ധവിമാനം; മോഷണം പോയ ടയര്‍ കണ്ടെടുത്തു
ലഖ്നൗ: ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ വീണ്ടെടുത്തതായി യുപി പൊലീസ്.
കഴിഞ്ഞ നവംബര്‍ 27ന് ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ഫോഴ്സ് സ്‌റ്റേഷനില്‍ നിന്ന് രാജസ്‌ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തിലേക്ക്...







































