ലുധിയാന കോടതിയിൽ സ്‌ഫോടനം നടത്തിയത് മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

By Desk Reporter, Malabar News
The blast in Ludhiana court was carried out by a former police officer
Ajwa Travels

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ മുൻ പോലീസ് ഉദ്യോഗസ്‌ഥനെന്ന് അന്വേഷണ സംഘം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പോലീസ് മുൻ ഹെഡ് കോൺസ്‌റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഗഗൻ ദീപ് സിംഗിന്റെ ശരീരം സ്‌ഫോടനത്തിൽ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു.

സ്‌ഫോടനസമയത്ത് ഗഗൻ ദീപിന്റെ മൊബൈൽ ഫോൺ തകർന്നിരുന്നു. എന്നാൽ ഇന്റർനെറ്റിന് വേണ്ടി ഗഗൻ ദീപ് ഉപയോഗിച്ച ഡോംഗിൾ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ ദീപിനെ 2019ൽ പോലീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇയാൾ മയക്ക് മരുന്ന് കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഗഗൻ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പോലീസ് ചോദ്യം ചെയ്‌തു. എന്നാൽ ഇയാൾക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ബോംബ് ഘടിപ്പിച്ച് പ്രവർത്തന ക്ഷമമാക്കുന്നതിനെക്കുറിച്ച് ഗഗൻദീപ് ഓൺലൈനിൽ ഒരാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു എന്ന് എൻഐഎയും പഞ്ചാബ് പോലീസും സംശയിക്കുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തിൽ ബോംബ് സ്‌ഥാപിച്ചതെന്ന് പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ലുധിയാനയിലെ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയിൽ 23ന് ഉച്ചക്ക് 12:22 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Most Read:  ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE