തൊഴിലുറപ്പ് പദ്ധതി; ഒരുകോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ച് ജില്ലക്ക് ചരിത്രനേട്ടം
കോഴിക്കോട്: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഒരുകോടി തൊഴിൽദിനം പിന്നിട്ട് ജില്ലക്ക് ചരിത്രനേട്ടം. കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടുമാസം തൊഴിലുറപ്പ് പദ്ധതി നിശ്‌ചലമായിരുന്നു.
ശേഷിച്ച 10 മാസക്കാലയളവിലാണ്...
ബോംബ് നിർമാണത്തിനിടെ അപകടം; കണ്ണൂരിൽ യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
കണ്ണൂർ: ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കണ്ണൂർ കതിരൂർ സ്വദേശി നിജേഷ് എന്നയാൾക്കാണ് അനധികൃത ബോംബ് നിർമാണത്തിനിടെ അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഇയാളുടെ രണ്ട് കൈപ്പത്തിയും അറ്റു പോവുകയായിരുന്നു.
കതിരൂര്‍...
സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗം എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു
വടകര: സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡണ്ടുമായ എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു. 71 വയസായിരുന്നു. ഹോസ്‌പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരികെ വരും വഴി...
എസ്‌വൈഎസ് സർക്കിൾ പ്രയാണം സമാപിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു വന്നിരുന്ന സർക്കിൾ പ്രയാണം സമാപിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സംഘടന മുന്നോട്ടു വെയ്‌ക്കുന്ന പദ്ധതികളുടെ പ്രായോഗിക വൽക്കരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രയാണം...
കാസർഗോഡ് കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാസർഗോഡ്: പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ചൈത്രവാഹിനി പുഴയിൽ കുളിക്കാനിറങ്ങിയ കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്‌ളെസൻ തോമസ് (20) എന്നീ വിദ്യാർഥികളാണ് മരിച്ചത്.
മരിച്ച രണ്ട് പേരും സഹോദരൻമാരുടെ...
കോവിഡ് വ്യാപനം; ജില്ലയിൽ ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജം
പാലക്കാട്: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ 6 ഇടങ്ങളിലായി ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജമാക്കിയതായി സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. മേരി ജ്യോതി വിൽസൺ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളജ്,...
കർഷകനെ ഓടിച്ചു; ഓട്ടോറിക്ഷ കുത്തിമറിച്ചു; ഭീതി പരത്തി കാട്ടാന
ബത്തേരി: ചെതലയം പടിപ്പുരയിൽ ഭീതി പരത്തി കാട്ടാന. നാട്ടിലിറങ്ങിയ കാട്ടാന പുലർച്ചെ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടുപോകാൻ ഇറങ്ങിയ കർഷകനെ ഓടിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിമറിക്കുകയും ചെയ്‌തു.
പടിപ്പുര ക്ഷേത്രത്തിനടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് ആന...
വർക്ക്‌ഷോപ്, സ്‌റ്റുഡിയോ; പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ച് തുറന്ന ജയിൽ
കാസർഗോഡ്: ചീമേനിയിലെ തുറന്ന ജയിലിൽ പുതുതായി മൂന്ന് പദ്ധതികൾക്ക് കൂടി തുടക്കം. കേക്ക് നിർമാണ യൂണിറ്റ്, ഇരുചക്രവാഹന വർക്ക്‌ഷോപ്, സ്‌റ്റുഡിയോ എന്നിവയുടെ ഉൽഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ ജയിൽ...








































