Sun, Jun 21, 2026
34.2 C
Dubai

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മ ഗുരുതരാവസ്‌ഥയിൽ

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കിണറ്റിൽ നിന്ന് ജീവനോടെ പുറത്തെടുത്തു. ഇവർ ഗുരുതരാവസ്‌ഥയിലാണ്. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്റിൻ ആണ് മരിച്ചത്....

ജയിൽ ചാടിയ പ്രതി സംസ്‌ഥാനം വിട്ടെന്ന് സൂചന; സുഹൃത്തിനെ ചോദ്യം ചെയ്‌തു

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി ഹർഷാദിനെ കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇയാളെക്കുറിച്ചു ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല. പ്രതി സംസ്‌ഥാനം വിട്ടെന്നാണ്...

ആവേശമായി ഫറോക്ക് പഴയപാലം; ഇനിമുതൽ ടൂറിസം സൗഹൃദം

കോഴിക്കോട്: വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയുടെ തുടക്കം ഫറോക്ക് പഴയ പാലത്തിൽ ഇന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്‌ഥാനത്തെ പഴയ പാലങ്ങളുടെ മുഖം ടൂറിസം സൗഹൃദമാക്കി മാറ്റുന്ന...

ബുഖാരി 35ആം വാർഷികം: അറിവു സമ്പാദനം പരിധിയില്ലാത്തത്; കാന്തപുരം

കൊണ്ടോട്ടി: അറിവ് സമ്പാദിക്കുന്നതിന് പരിധികളില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബുഖാരി സ്‌ഥാപനങ്ങളുടെ 35ആം വാർഷിക ബിരുദദാന സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ ബിരുദദാന പ്രഭാഷണം നിർവഹിക്കുകയായിരുന്നു ഇദ്ദേഹം. എല്ലാ...

ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി; വ്യാപക തിരച്ചിൽ

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി. കേസിൽ പത്ത് വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടിസി ഹർഷാദ് (34) ആണ് ഇന്ന് രാവിലെ ഏഴുമണിക്ക് കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിന്റെ...

തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്‌ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൂന്നക്കൽ...

വടകരയിൽ ഒരുവർഷമായി ഒഴിച്ചിട്ട കടയ്‌ക്കുളളിൽ നിന്ന് തലയോട്ടി കണ്ടെത്തി

കോഴിക്കോട്: വടകര അഴിയൂർ പഞ്ചായത്തിലെ കുത്തിപ്പള്ളിയിൽ ഒഴിച്ചിട്ട കടയ്‌ക്കുളളിൽ നിന്ന് തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെ കടയുടെ ഷട്ടർ ഉൾപ്പടെ പൊളിച്ചുമാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് കടയ്‌ക്കുള്ളിൽ പ്ളാസ്‌റ്റിക്കുകൾ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ...

പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിച്ച കേസ്; പ്രതി പിടിയിൽ

കൽപ്പറ്റ: വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ സംഘം ചേർന്ന് മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. പനമരം കീഞ്ഞുകടവ് വീട്ടിൽ സികെ മുനീറിനെയാണ് (38) പനമരം പോലീസ് ഇൻസ്‌പെക്‌ടർ വി സിജിത്തും സംഘവും...
- Advertisement -