കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി. കേസിൽ പത്ത് വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടിസി ഹർഷാദ് (34) ആണ് ഇന്ന് രാവിലെ ഏഴുമണിക്ക് കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടി രക്ഷപ്പെട്ടത്. ഇയാൾക്കായി സംസ്‌ഥാന വ്യാപകമായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
രാവിലെ പത്രക്കെട്ട് എടുക്കാൻ ജയിൽ ഗേറ്റിലെത്തി പാറാവുകാരന്റെ കണ്ണുവെട്ടിച്ചു റോഡിലേക്ക് ഓടുകയും അതുവഴി വന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നുമാണ് വിവരം. കണ്ണവം പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത ലഹരിമരുന്ന് കേസിൽ പിടികൂടി കഴിഞ്ഞ സെപ്‌തംബർ ഒമ്പതിനാണ് കണ്ണൂർ ജയിലിൽ ശിക്ഷ തുടങ്ങിയത്.
മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് പ്രതി കടന്നുകളഞ്ഞതെന്നും ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിലും പരിസര പ്രദേശത്തും പരിശോധന തുടരുകയാണ്.
Most Read| ’55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു’; മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു