കോഴിക്കോട്: തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്‌ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൂന്നക്കൽ സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തിനശിച്ചത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിക്ക് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാർ കത്തിയ നിലയിൽ കണ്ടത്. ഇയാൾ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തീ അണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്.
Most Read| ടി വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; നാല് മാസത്തിനുള്ളിൽ അന്തിമറിപ്പോർട്