ബുഖാരി 35ആം വാർഷികം: അറിവു സമ്പാദനം പരിധിയില്ലാത്തത്; കാന്തപുരം

വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക ജീവ കാരുണ്യ മേഖലയില്‍ മൂന്നര പതിറ്റാണ്ട് പിന്നിട്ട ബുഖാരി സ്‌ഥാപനങ്ങളുടെ 35ആം വാർഷിക സമ്മേളനം ഇന്ന് കൊണ്ടോട്ടിയിൽ സമാപിച്ചു.

By Desk Reporter, Malabar News
Kanthapuram in Bukhari 35th Annual Conference
ബുഖാരി 35ആം വാർഷിക സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.
Ajwa Travels

കൊണ്ടോട്ടി: അറിവ് സമ്പാദിക്കുന്നതിന് പരിധികളില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബുഖാരി സ്‌ഥാപനങ്ങളുടെ 35ആം വാർഷിക ബിരുദദാന സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ ബിരുദദാന പ്രഭാഷണം നിർവഹിക്കുകയായിരുന്നു ഇദ്ദേഹം.

എല്ലാ തരം അറിവുകളും ആർജിക്കണം. അതൊരിക്കലും മതത്തിനെതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാപന സംഗമം സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉൽഘാടനം ചെയ്‌തു.

കേരള ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ മുഖ്യാതിഥിയായി. അബൂഹനീഫൽ ഫൈസി തെന്നല സന്ദേശപ്രഭാഷണം നിർവഹിച്ചു. സമസ്‌ത സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ, 99 ബുഖാരി യുവ പണ്ഡിതർക്കും 19 ഹാഫിളുകൾക്കുമുള്ള സ്‌ഥാന വസ്‌ത്ര വിതരണം സമസ്‌ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഫിർദൗസ് സഖാഫി കടവത്തൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന തമിഴ് കോൺഫ്രൻസ് ഹാപ്പിഹെൽപ്പ് ഡയറക്‌ടർ സിപി ശഫീഖ് ബുഖാരിയുടെ അധ്യക്ഷതയിൽ തമിഴ്‌നാട്‌ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അബ്‌ദുൽ ഹകീം ഇംദാദി ഉൽഘാടനം ചെയ്‌തു. ഹാരിസ് സഖാഫി ചെന്നൈ മുഖ്യപ്രഭാഷണം നിർവഹിച്ചു. പണ്ഡിത സംഗമം സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്‌ദുന്നാസിർ അഹ്സനി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം ഉൽഘാടനം ചെയ്‌തു. അബ്‌ദുൽ വാസിഅ് ബാഖവി വിഷയാവതരണം നടത്തി.

Bukhari 35th Annual Conference
വേദിയുടെ ദൃശ്യം

‘നാഷണൽ ദാഈസ് മീറ്റ്’ ഡോ. വി അബ്‌ദുല്ലതീഫ് ഉൽഘാടനം ചെയ്‌തു. സിപി ശഫീഖ് ബുഖാരി അധ്യക്ഷത വഹിച്ചു. അബ്‌ദുൽ മജീദ് അരിയല്ലൂർ, ശരീഫ് നിസാമി എന്നിവർ സംസാരിച്ചു. ‘മുതഅല്ലിം സംഗമം’ പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല അധ്യക്ഷൻ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം ചെയ്‌തു. അഹ്‌മദ് അബ്‌ദുല്ല അഹ്സനി ചെങ്ങാനി, റാഷിദ് ബുഖാരി എന്നിവർ സംഗമത്തിൽ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ 20 കേന്ദ്രങ്ങളിൽ നടന്ന സോണൽ കോൺഫറൻസ്, സൈറജ് പ്രചാര പ്രയാണം, സിയാറത്ത്, ബുഖാരി നോളജ് ഫെസ്‌റ്റിവൽ, സ്‌ഥാപന പരിസരത്തെ സ്നേഹ ജനങ്ങൾ സംബന്ധിച്ച ‘സൽക്കാരം’ അയൽപക്ക സംഗമം, കൊണ്ടോട്ടിയിലെ വ്യാപാരികളുടെ സംഗമം, ബുഖാരി ഇംഗ്ളീഷ് സ്‌കൂൾ അലുംനി മീറ്റ് തുടങ്ങി ഒരു വർഷം നീണ്ടുനിന്ന വിവിധ പദ്ധതികൾക്കു ശേഷമാണ് ബുഖാരി സമ്മേളനം സമാപിച്ചത്.

KAUTHUKAM | 23,000 വർഷം പഴക്കമുള്ള മനുഷ്യ കാൽപ്പാടുകൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE