തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാന്‍ സംസ്‌ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന ആരംഭിക്കും.
ആഗോള വ്യാപകമായി ആരോഗ്യരംഗം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയല്‍ റസിസ്‌റ്റന്‍സ് അഥവാ എഎംആര്‍. ആന്റിബയോട്ടിക്കുകളുടെ അശാസ്‌ത്രീയമായ ഉപയോഗം കാരണം രോഗാണുക്കള്‍ ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതാണിത്. നിശബ്‌ദ മഹാമാരി എന്നാണു ലോകാരോഗ്യ സംഘടന എഎംആറിനെ വിശേഷിപ്പിച്ചത്.
ഇപ്പോഴത്തെ സ്‌ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ എഎംആര്‍ കൊണ്ട് മരണമടയും. ആരോഗ്യ വകുപ്പ് എഎംആറിനെതിരെ നേരത്തെതന്നെ സംസ്‌ഥാനത്ത് പ്രവര്‍ത്തനം ശക്‌തമാക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനു രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ളോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ സംസ്‌ഥാനം രൂപീകരിച്ചു. ഇതുവരെ 40 ആശുപത്രികളാണു കാര്‍സ്‌നെറ്റ് ശൃംഖലയില്‍ വന്നിട്ടുള്ളത്. സംസ്‌ഥാനത്തെ എല്ലാ ആശുപത്രികളെയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നതാണു ലക്ഷ്യമെന്നും മന്ത്രി വ്യക്‌തമാക്കി.
TECH NEWS | നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു