Wed, Sep 23, 2026
34 C
Dubai

കനത്ത മഴ, റെഡ് അലർട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കോഴിക്കോട്: റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ,...

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ്: പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പിടിപി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്‌ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന്...

മദ്യലഹരിയിൽ തർക്കം; യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് (50) കൊല്ലപ്പെട്ടത്. സഹോദരൻ പ്രമോദിനെ (54) പോലീസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. അവിവാഹിതരായ ഇരുവരും...

ഡാമുകളിൽ വെള്ളമില്ല; പാലക്കാട്ടെ നെൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: കാലവർഷം മതിയായ രീതിയിൽ ലഭിക്കാത്തതോടെ പ്രതിസന്ധിയിലായി പാലക്കാട്ടെ നെൽ കർഷകർ. ഒന്നാം വിള നെൽ കൃഷിക്കായി ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാതായതോടെയാണ് ഇവർ ആശങ്കയിലായത്. വരും ദിവസങ്ങളിൽ എങ്കിലും കൂടുതൽ മഴ ലഭിച്ചില്ലെങ്കിൽ...

‘ഓപ്പറേഷൻ തൂഫാൻ’; പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ

പാലക്കാട്: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ ഹേമാംബിക പോലീസ് സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്‌ഥയെ അടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ. റാഞ്ചിയിൽ നിന്ന് നാട്ടിൽ ലീവിനെത്തിയതാണ് ജിനേഷ്. ജിനേഷിന്റെ സുഹൃത്തുക്കളായ തൃക്കളൂർ...

മലബാറിൽ ബീഫ് വില കൂടും; ഈമാസം 15 മുതൽ പ്രാബല്യത്തിൽ

കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന്റെ വില വർധിപ്പിക്കുന്നു. എല്ല് ഉള്ളതിന് കിലോയ്‌ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായാണ് വില വർധിപ്പിക്കുന്നത്. ഈമാസം 15 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. ഓൾ കേരള...

ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരിക്കുന്നത്ത് വീട്ടിൽ നാരായണൻ കുട്ടിയാണ് (76) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. പാചകവാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വെച്ചാണ് തീ...

കാഞ്ഞങ്ങാട് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ആർക്കും പരിക്കില്ല

കാസർഗോഡ്: കാഞ്ഞങ്ങാട് സംസ്‌ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. രാവിലെ പത്തുമണിയോടെയാണ് സംഭവം. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി...
- Advertisement -