കാസർഗോഡ് ഇനി ആറ് നിയമസഭാ മണ്ഡലം; നീലേശ്വരം മണ്ഡലം ഉടൻ നിലവിൽ വരും
കാസർഗോഡ്: ജില്ലയിലെ നിയമസഭ മണ്ഡലങ്ങളുടെ മുഖം മാറുന്നു. നിലവിൽ ജില്ലയിൽ അഞ്ചു നിയമസഭ മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും ജനസംഖ്യ അടിസ്‌ഥാനമാക്കി മണ്ഡലം പുനർ നിർണയിക്കുന്നതോടെ ഇത് ആറായി ഉയരും.
നിലവിലുള്ള മണ്ഡലങ്ങൾക്ക് പുറമെ നീലേശ്വരം ആസ്‌ഥാനമായി...
കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവം; കർശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: പാലക്കാട് ഒലവക്കോട് പാതിരിനഗറിൽ വൈദ്യുതി ലൈൻ തകരാര്‍ പരിഹരിക്കാൻ പോയ കെഎസ്ബിഇ ജീവിനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. പരിക്കേറ്റ ഒലവക്കോട്...
പാലക്കാട് കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം
പാലക്കാട്: ജില്ലയിലെ ധോണിയിൽ കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം. കെഎസ്ഇബി ഓവർസീയർ കണ്ണദാസനാണ് മർദ്ദനമേറ്റത്. ധോണി പാതിരാനഗറിലാണ് സംഭവം.
വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴാണ് ഇദ്ദേഹത്തിന് ക്രൂര മർദ്ദനമേറ്റത്. ലൈനിൽ കവുങ്ങ് വീണ്...
താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു; വൻ ഗതാഗത കുരുക്ക്
വയനാട്: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിന് പിന്നാലെ...
മലയാളി യുവാവിനെ ബെംഗളൂരുവിൽ ആളുമാറി കുത്തിക്കൊന്നു
ബെംഗളൂരു: ജിഗനിയിൽ ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസർഗോഡ് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണ് എന്നാണ് സൂചന.
വ്യാഴാഴ്‌ച രാത്രി 10.30ന്...
കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി
കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി. നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 15 മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് വീശിയത്.
അതേസമയം തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ...
മഹിളാ മോർച്ച നേതാവിന്റെ ആത്‍മഹത്യ; ബിജെപി നേതാവ് അറസ്‌റ്റിൽ
പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി മുൻ ബൂത്ത് പ്രസിഡണ്ട് കാളിപ്പാറ സ്വദേശി പ്രജീവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആത്‌മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പാലക്കാട്...
പിക്കപ്പ് ലോറിയിടിച്ച് കോഴിക്കോട് കാൽനട യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ജില്ലയിൽ നാദാപുരത്ത് പിക്കപ്പ് ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകൻ(56) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.
നാദാപുരം–കല്ലാച്ചി സംസ്‌ഥാന പാതയിൽ...







































