സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയി; ബസ് ഡ്രൈവർക്കെതിരെ കേസ്

By News Desk, Malabar News
TDF Going To Intensify The Protest In KSRTC Salary Crisis
Ajwa Travels

അമ്പലത്തറ: പാറപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടിട്ടും നിർത്താതെ പോയ കെഎസ്‌ആർടിസി ബസ് ഡ്രൈവർക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ അമ്പലത്തറ മീങ്ങോത്തെ എ ഗോപാലൻ നായരുടെ ഭാര്യ എ വൽസലയുടെ (42) പരാതിയിലാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരം 6.30ഓടെ പാറപ്പള്ളി പോലീസ് ക്വാർട്ടേഴ്‌സിന് സമീപമായിരുന്നു അപകടം.

ഇരിയയിലെ ഇൻവർട്ടർ കടയടച്ച് അമ്പലത്തറ മീങ്ങോത്തെ വീട്ടിലേക്ക് പോവുകയായിരുന്നു വൽസല. ഇതിനിടെ പാണത്തൂരിൽനിന്ന്‌ കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് മറികടന്ന് പോകുന്നതിനിടെ സ്‌കൂട്ടറിൽ തട്ടുകയും വൽസല തെറിച്ചുവീഴുകയുമായിരുന്നു.

അപകടമുണ്ടായിട്ടും ബസ് നിർത്താതെ പോവുകയും ചെയ്‌തു. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുകൈകൾക്കും പരിക്കേറ്റ വൽസലയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE