അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു; ഒരാഴ്‌ചക്കിടെ മൂന്നാമത്തെ ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ഒരാഴ്‌ചക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഈ...
സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍
പാലക്കാട് : ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസിന്റെ പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.
റബര്‍ ഷീറ്റ്...
കാസർഗോഡ് സർക്കാർ സ്‌കൂളിൽ റാഗിംഗ്, വിദ്യാർഥിയുടെ മുടിവെട്ടി
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിംഗ്. പ്ളസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തത്. കുട്ടിയുടെ മുടി സീനിയർ വിദ്യാർഥികൾ ചേർന്ന് മുറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ്...
സഞ്‌ജിത്തിന്റെ കൊലപാതകം; നിർണായക വെളിപ്പെടുത്തൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയ്‌ക്ക് ശേഷവും പ്രതികളിൽ ഒരാൾ ആലത്തൂരിൽ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി നൽകി.
അതേസമയം കസ്‌റ്റഡിയിലുള്ള പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. കൂടുതൽ പ്രതികൾക്കായി പോലീസ്...
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; പോക്‌സോ പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍
കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ കേസ് പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍. കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ...
കോഴിക്കോട് യുവതിക്ക് സിക വൈറസ് സ്‌ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ യുവതിക്ക് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. ചേവായൂർ സ്വദേശിനിയായ 29കാരിക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
ആലപ്പുഴയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. നിലവൽ യുവതി ആശുപത്രി വിട്ടു.
എന്താണ് സിക വൈറസ്?
ഫ്‌ളാവിവൈറിഡെ കുടുംബത്തിൽ...
സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയില്ല; കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം
വയനാട്: ചുണ്ടക്കരയിൽ രണ്ടുവർഷംമുമ്പ് വിലകൊടുത്ത് വാങ്ങിയ സ്‌ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ സ്‌ഥലമുടമ നടത്താത്തതിൽ പ്രതിഷേധിച്ച് സ്‌ഥലം വാങ്ങിയ കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് ഒവി അപ്പച്ചന്റെ വീടിന് മുമ്പിലാണ്...
സംഘർഷം; അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശിയായ പാപ്പാത്തിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ യുവതിയെ നിലവിൽ അട്ടപ്പാടി അഗളിയിലെ കോട്ടത്തറ ട്രൈബല്‍...







































