ജില്ലയിലെ പുള്ളിമാൻ വേട്ട; ഒളിവിൽ കഴിഞ്ഞ മൂവർ സംഘം കീഴടങ്ങി
വയനാട് : ജില്ലയിൽ പുള്ളിമാൻ വേട്ട നടത്തിയ സംഘത്തിലെ ഒളിവിൽ പോയ പ്രതികൾ കീഴടങ്ങി. ആക്കൊല്ലിക്കുന്ന് കോളനിയിലെ സുനിൽ(28), അജിത്ത്(22), പാഴ്സി കോളനിയിലെ റിനീഷ്(21) എന്നിവരാണ് കീഴടങ്ങിയത്.
ജില്ലയിലെ അപ്പപ്പാറ ആക്കൊല്ലിക്കുന്ന് വനത്തിൽ നിന്ന്...
കോവിഡ് പരിശോധന; ജില്ലയിൽ 25 ലക്ഷം കടന്നു
കോഴിക്കോട് : ജില്ലയിൽ ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 25 ലക്ഷം കവിഞ്ഞു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരമാണ് ജില്ലയിലെ കോവിഡ് പരിശോധന 25 ലക്ഷം കടന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി...
പാചകവാതക-പെട്രോളിയം വിലവർധന; ജനകീയമുന്നേറ്റങ്ങൾ ഉണ്ടാകണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: യാതൊരു മാനദണ്ഡവുമില്ലാതെ ദിനംപ്രതി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിച്ച് നടത്തുന്ന കൊള്ള തുടരുകയാണ്. ഇപ്പോൾ പാചകവാതക വിലയും കുത്തനെ കൂട്ടിയിരിക്കുന്നു. ഇത് കേന്ദ്രസർക്കാർ പൊതുജനങ്ങളോട് നടത്തുന്ന വെല്ലുവിളിയും ക്രൂരതയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്...
വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ
വയനാട്: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ. 'മാനന്തവാടി ഡോട്‌കോം' ഇന്റര്‍നെറ്റ് കഫെ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസാണ് പിടിയിലായത്.
വയനാട് എസ്‌പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ...
മലപ്പുറത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ
മലപ്പുറം: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ. 149 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലുമായി 155 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. ജില്ലയിൽ ഇതുവരെ 11,79,104 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു....
കരിപ്പൂർ സ്വർണക്കടത്ത് കേസ്; 5 പേർ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ആസൂത്രണ കേസില്‍ അഞ്ച് പേർ കൂടി അറസ്‌റ്റിൽ. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ...
മൊബൈൽ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു
കോഴിക്കോട്: ജില്ലയിലെ എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബിഹാർ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍...
പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ
കണ്ണൂര്‍: പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. രാമന്തളി സ്വദേശിനി ഷമീലയുടെ ആത്‍മഹത്യയിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവായ റഷീദിന്റെ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ഭർത്താവിനെതിരെ ആത്‍മഹത്യാ...








































