ജില്ലയിലെ പുള്ളിമാൻ വേട്ട; ഒളിവിൽ കഴിഞ്ഞ മൂവർ സംഘം കീഴടങ്ങി

By Team Member, Malabar News
Deer hunting In Wayanad
Representational image
Ajwa Travels

വയനാട് : ജില്ലയിൽ പുള്ളിമാൻ വേട്ട നടത്തിയ സംഘത്തിലെ ഒളിവിൽ പോയ പ്രതികൾ കീഴടങ്ങി. ആക്കൊല്ലിക്കുന്ന് കോളനിയിലെ സുനിൽ(28), അജിത്ത്(22), പാഴ്സി കോളനിയിലെ റിനീഷ്(21) എന്നിവരാണ് കീഴടങ്ങിയത്.

ജില്ലയിലെ അപ്പപ്പാറ ആക്കൊല്ലിക്കുന്ന് വനത്തിൽ നിന്ന് പുള്ളിമാനിനെ വേട്ടയാടി കൊന്ന കേസിലാണ് മൂവർ സംഘം ഒളിവിൽ പോയത്. കേസിൽ രണ്ട് പേരെ നേരത്തെ തന്നെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തിരുന്നു.

സംഭവ ദിവസം മാനിനെ വേട്ടയാടുന്നതായി വിവരം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി രണ്ട് പേരെ പിടികൂടിയിരുന്നു. എന്നാൽ ഈ സമയം മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. വേട്ടയാടിയ മാനിനെ പാചകം ചെയ്യുമ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇവരെ പിടികൂടിയത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഒളിവിൽ പോയ സംഘം കീഴടങ്ങിയത്.

Read also : കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE