കോവിഡ് പരിശോധന; ജില്ലയിൽ 25 ലക്ഷം കടന്നു

By Team Member, Malabar News
Covid test kit
Ajwa Travels

കോഴിക്കോട് : ജില്ലയിൽ ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 25 ലക്ഷം കവിഞ്ഞു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരമാണ് ജില്ലയിലെ കോവിഡ് പരിശോധന 25 ലക്ഷം കടന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 25,04,536 കോവിഡ് പരിശോധനകളാണ് ജില്ലയിൽ ഇതുവരെ നടത്തിയത്.

സർക്കാർ സംവിധാനത്തിലൂടെ ജില്ലയിൽ 9,10,872 ആന്റിജൻ പരിശോധനകളും, 4,78,917 ആർടിപിസിആർ പരിശോധനകളും, 28,663 ട്രൂനാറ്റ് പരിശോധനകളും നടത്തി. കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകൾ വഴി 10,83,097 പരിശോധനകളാണ് ആകെ നടത്തിയിട്ടുള്ളത്.

ജില്ലയിൽ നിലവിൽ കോവിഡ് വ്യാപനം തുടരുകയാണ്. 12.46 ശതമാനമാണ് ജില്ലയിൽ ഇതുവരെയുള്ള കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read also : സ്വര്‍ണക്കടത്ത്​; അർജുൻ ആയങ്കിയുമായി അന്വേഷണ സംഘം കണ്ണൂരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE