കടുത്ത വിഭാഗീയത; സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു
പാലക്കാട്: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈ മാസം 27, 28 തീയതികളിൽ നടത്തേണ്ടിയിരുന്ന സമ്മേളനമാണ് നിർത്തിവെച്ചത്. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ കണ്ടെത്തിയ കടുത്ത വിഭാഗീയതയെ തുടർന്നാണ് നടപടി....
മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥീ സംഘർഷം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. റാഗിങ്ങിന്റെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്‌ഥലത്തെത്തിയ മുക്കം പോലീസ് പ്രശ്‌നം...
പക്ഷിവേട്ട; പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി
മാറഞ്ചേരി: പക്ഷിവേട്ട നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി. പുഞ്ചകൃഷിക്ക് തുടക്കം കുറിച്ച പാടശേഖരങ്ങളിൽ നിന്ന് ദേശാടന പക്ഷികളെ വേട്ടയാടുന്നുവെന്നാണ് കർഷകരും പരിസ്‌ഥിതി പ്രവർത്തകരും പോലീസിൽ പരാതി...
ജില്ലയിലെ പാറയ്‌ക്കാമല പാലം; നിർമാണം അവസാന ഘട്ടത്തിൽ
കണ്ണൂർ: 2018ലെ പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചയത്തിലെ പാറയ്‌ക്കാമല-പുല്ലൻപാറത്തട്ട് റോഡിൽ തോടിന് കുറുകെയുള്ള പാലം നിർമാണം അന്തിമ ഘട്ടത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറ ഇടിച്ചിറങ്ങിയാണ് പാലം പൂർണമായും തകർന്നത്. തുടർന്ന്...
വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; വയനാട്ടിൽ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു
വയനാട്: ജില്ലയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കൽപ്പറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 'സ്‌റ്റേജ് ക്യാരേജ്' ബസാണ് പിടിച്ചെടുത്തത്. വയനാട് എൻഫോഴ്‌സ്‌മെന്റ്...
ജില്ലയിലെ മലയോര മേഖലകൾ കടുവ ഭീതിയിൽ
മലപ്പുറം: ജില്ലയിലെ മലയോര മേഖലകൾ വീണ്ടും കടുവ ഭീതിയിൽ. കഴിഞ്ഞ ദിവസം പുതിയകട ബംഗ്ളാവുകുന്നിലെ റബ്ബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്‌തമാക്കി. ഇന്നലെ രാവിലെയോടെയാണ് റബ്ബർ തോട്ടത്തിൽ പുല്ലരിയാൻ പോയ...
കോഴിക്കോട് കോളറയുടെ സാന്നിധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസറുടെ അടിയന്തിര യോഗം വിളിച്ചു. യോഗത്തിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും....
ഭക്ഷ്യ വിഷബാധയേറ്റ് കുട്ടിയുടെ മരണം; വെള്ളത്തില്‍ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം
കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്‌ഥാപനത്തിലേയും വെള്ളത്തിൽ...









































