സിബിഐ അന്വേഷണം: പൊതുസമ്മത തീരുമാനം സര്‍ക്കാരിന്റേത്; സീതാറാം യെച്ചൂരി

By Syndicated , Malabar News
Malabarnews_sitaram yechury

ന്യൂഡല്‍ഹി: സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയുന്നതു സംബന്ധിച്ച തീരുമാനം സംസ്‌ഥാന സര്‍ക്കാരിന്റേതാണെന്ന് സീതാറാം യെച്ചൂരി. ഇടത് സര്‍ക്കാറിനെതിരെ സിബിഐയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് വേട്ടയാടുന്നതിനെ സിപിഐഎം കേന്ദ്ര കമ്മിറ്റി അപലപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്ര കമ്മിറ്റി യോഗം നടന്നത്.

കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗൺ സ്‌തംഭനവും ഇന്ത്യയെ ഹിന്ദുത്വ ഫാസിസ്‌റ്റ് രാഷ്‍ട്രമാക്കി മാറ്റാനുള്ള അവസരമായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. ദലിത്, വനിതകള്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെയുള്ള കര്‍ഷക സമരത്തില്‍ പങ്കെടുക്കാനും സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു

Read also: ബിഹാര്‍ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE