നെറ്റ് പരീക്ഷാ ക്രമക്കേട്; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു

ജൂൺ 18നായിരുന്നു എൻടിഎയുടെ യുജിസി യുജിസി-നെറ്റ് പരീക്ഷ. എന്നാൽ, പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിറ്റേന്ന് തന്നെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് യുജിസിയെ അറിയിച്ചു.

By Trainee Reporter, Malabar News
UGC NET Exam Interrupted In Kozhikode Due To Server Issues
Rep. Image
Ajwa Travels

ന്യൂഡെൽഹി: നെറ്റ് ക്രമക്കേടിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാൻ ഡാർക്ക് നെറ്റ് എക്സ്പ്ളോറേഷൻ സോഫ്‌റ്റ്‌വെയർ അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ സൈബർ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ അറിയിച്ചു.

ജൂൺ 18നായിരുന്നു എൻടിഎയുടെ യുജിസി യുജിസി-നെറ്റ് പരീക്ഷ. എന്നാൽ, പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിറ്റേന്ന് തന്നെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് യുജിസിയെ അറിയിച്ചു. ഡാർക്ക് നെറ്റിൽ ചോദ്യപേപ്പർ ലഭ്യമാണെന്നും 5-6 ലക്ഷം രൂപയ്‌ക്കാണ് ഇത് വിറ്റു പോകുന്നതെന്നുമായിരുന്നു വിവരം.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ രാജ്യവ്യാപക പ്രതിഷേധം ഇന്നും തുടരും. കോൺഗ്രസ് ഇന്ന് പിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, എൻടിഎ നിരോധിക്കുക, ബിജെപി- ആർഎസ്എസ് പിടിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കുക, യുവാക്കളുടെ ഭാവി സുരക്ഷതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. എൻഎസ്‌യു ജില്ലാ ആസ്‌ഥാനങ്ങളിലും സർവകലാശാലകളിലും പ്രതിഷേധ മാർച്ച് നടത്തും.

Most Read| പ്രോ ടേം സ്‌പീക്കറായി ബിജെപി എംപി; കൊടിക്കുന്നിലിനെ തഴഞ്ഞതിൽ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE