ചൈനീസ് ഇറക്കുമതിക്കും ഇന്ത്യയുടെ ഇരട്ടപ്പൂട്ട് .

By Team Member, Malabar News
malabarnews_chinese_products.jpj
representational image
Ajwa Travels

മുംബൈ : ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും വലിയ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ഐ എസ് ( ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) പോലുള്ള ഏജന്‍സികളുടെ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യയിലേക്കുള്ള ഇറക്കുമതി സാധ്യമാകൂ. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഈ അനുമതികള്‍ വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് ഇറക്കുമതി കമ്പനികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വൈകിയാണ് ലഭിക്കുന്നത്. ഈ പ്രതിസന്ധി ഇന്ത്യയിലെ പ്രാദേശിക നഗരങ്ങളില്‍ പോലും ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവിനും പ്രാദേശിക കമ്പനികള്‍ നിര്‍മ്മിക്കുന്ന സമാന ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കയറ്റത്തിനും ഇടയാക്കിയിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്നും, ഗുണനിലവാരം ഇല്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പേണ്ടത് അനിവാര്യമാണെന്ന കേന്ദ്ര തീരുമാനത്തിന്റെ പിന്നാലെ ചൈനീസ് ഇറക്കുമതിക്ക് ഇന്ത്യയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നതും കേന്ദ്ര നിലപാടിന്റെ ഭാഗമാണ്. പക്ഷേ നിലവില്‍ നിയമം കര്‍ശനമാക്കുന്നത് അതിര്‍ത്തി പ്രശ്‌നങ്ങളിലെ സമ്മര്‍ദ തന്ത്രങ്ങളുടെ ഭാഗമാണ്.

ഇറക്കുമതിക്ക് അനുമതി വൈകുന്നതോടെ തുറമുഖങ്ങളില്‍ പല ചൈനീസ് ഉല്‍പ്പന്നങ്ങളും കെട്ടിക്കിടക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉറപ്പു വരുത്താതെ ഇവ വിപണിയിലെത്തിക്കുക സാധ്യമല്ല. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗൃഹോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിര്‍ത്തിയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE