2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

By Staff Reporter, Malabar News
national image_malabar news
Ajwa Travels

ന്യൂ ഡെല്‍ഹി: 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ലോകസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ഇടപാട് ആവശ്യം സുഗമമാക്കുന്നതിന് ആവശ്യമുള്ള നോട്ടുകളുടെ മിശ്രിതം നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കുമായി ആലോചിച്ച് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായും മന്ത്രി രേഖാമൂലം മറുപടി നല്‍കി.

ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘രണ്ടാമൂഴം’ വിവാദം ഒത്തുതീര്‍ന്നു

അതേസമയം റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2000 രൂപ നോട്ടുകളുടെ പ്രചാരം ഓരോ വര്‍ഷവും കുറഞ്ഞ് വരികയാണെന്ന് വ്യക്തമാക്കിയിരുന്നു. 2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ 2000ത്തിന്റെ നോട്ടുകള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനം മാത്രമാണുള്ളത്. കൂടാതെ 2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോള്‍ 500ന്റെയും 200ന്റെയും നോട്ടുകള്‍ക്ക് പ്രചാരം കൂടിയതായും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ അറിയിച്ചു. നിലവില്‍ 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala News: വഴിയരികില്‍ അവയവങ്ങള്‍ വില്‍പനക്ക് വെച്ച് ഒരമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE