കേരള കേന്ദ്ര സർവകലാശാല; സ്‌ഥാപകദിനം മാർച്ച് 2ന്

By News Desk, Malabar News
Central University of Kerala; Foundation Day is March 2nd
Ajwa Travels

പെരിയ: കേരള കേന്ദ്രസർവകലാശാലയുടെ സ്‌ഥാപക ദിനം മാർച്ച് 2ന്. ചടങ്ങുകൾ പെരിയ കാമ്പസിലെ ചന്ദ്രഗിരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌ഥാപക ദിന പ്രഭാഷണം നടത്തും. സർവകലാശാല കാമ്പസിൽ പൂർത്തിയായ നീലഗിരി അതിഥി മന്ദിരവും ഗവർണർ ഉൽഘാടനം ചെയ്യും.

ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനാണ് മുഖ്യാതിഥിയായി എത്തുന്നത്. വൈകിട്ട് കലാസാംസ്‌കാരിക പരിപാടികളും നടക്കും. രണ്ട് നിലകളിലായുള്ള നീലഗിരി അതിഥി മന്ദിരത്തിൽ നാല് വിഐപി സ്യൂട്ട് റൂം, 21 എസി റൂം, ഓഫീസ്, രണ്ട് ഡോർമെറ്ററികൾ, 50 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ, അടുക്കള, ഡൈനിങ് ഹാൾ എന്നിവ സജ്‌ജമാക്കിയിട്ടുണ്ട്. 10.13 കോടി രൂപയാണ് അതിഥി മന്ദിരത്തിന്റെ നിർമാണ ചെലവ്.

കേന്ദ്ര സർവകലാശാലാ കാമ്പസിൽ സെൻട്രൽ ലൈബ്രറി, അഡ്‌മിനിസ്‌ട്രേറ്റീവ് ബ്‌ളോക്ക്, ഹെൽത്ത് സെന്റർ, സോളാർ പ്‌ളാന്റ്, ക്വാർട്ടേഴ്‌സുകൾ, വിദ്യാർഥികൾക്കായുള്ള പൊതു അടുക്കള എന്നിവയുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്.

കേന്ദ്ര സാമൂഹിക നീതി വകുപ്പ്, കേന്ദ്ര ന്യൂനപക്ഷ വകുപ്പ് എന്നിവയുടെ സഹായത്തോടെ നിർമിക്കുന്ന 1200 വിദ്യാർഥികൾക്കായുള്ള ഏഴ് ഹോസ്‌റ്റലുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.

Also Read: സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE