ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജിക്ക് എതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം

By Staff Reporter, Malabar News
manchester-city-psg
Ajwa Travels

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്‌ജിക്കെതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ളീഷ് വമ്പൻമാരുടെ വിജയം. വിജയവും ഒപ്പം പിഎസ്‌ജിയുടെ മൈതാനത്ത് രണ്ട് എവേ ഗോളുകളും ലഭിച്ചതോടെ ഫൈനൽ പ്രവേശനം എന്ന സ്വപ്‌നത്തിലേക്ക് സിറ്റി ഒരു ചുവട് കൂടി അടുത്തു.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. 15ആം മിനിറ്റിൽ മാർക്കിന്യോസാണ് പിഎസ്‌ജിക്ക് വേണ്ടി ആദ്യഗോൾ നേടിയത്. എന്നാല്‍ 64ആം മിനിറ്റിൽ ഡിബ്രുയിനിലൂടെ സിറ്റി സമനില പിടിച്ചു. റിയാദ് മെഹ്റസിലൂടെ 71ആം മിനിറ്റിട്ടിൽ വിജയ ഗോളും സിറ്റി നേടി. പിഎസ്‌ജി താരം ഇദ്രിസ ഗയ 77ആം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

ഒന്നാം സെമിയിലെ ആദ്യപാദ മൽസരത്തിൽ മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ചെൽസിക്കെതിരെ സമനില വഴങ്ങിയിരുന്നു. ഒരു ഗോളിന് പിന്നിട്ട ശേഷമാണ് റയൽ സമനില സ്വന്തമാക്കിയത്. ക്രിസ്‌റ്റ്യൻ പുലിസിച്ച് ചെൽസിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ റയലിന് വേണ്ടി കരീം ബെൻസിമയാണ് ഗോൾ നേടിയത്.

Read Also: മാസ് ലുക്കിൽ മമ്മൂട്ടി; ഫഹദ് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE