ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സെർച്ചിംഗ് രീതികളിൽ മാറ്റം; ഗൂഗിൾ റിപ്പോർട്

By Staff Reporter, Malabar News
malabarnews-gmail
Ajwa Travels

ന്യൂഡെൽഹി: ലോക്ക്ഡൗൺ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികത്തിൽ ഈ കാലഘട്ടത്തിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും സെർച്ചിംഗ് രീതികളും അടിമുടി മാറിയതായി റിപ്പോർട്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കുന്ന പുതിയ റിപ്പോർട് പുറത്തുവിട്ടത്. ‘ഇയർ ഇൻ സെർച്ച് 2020‘ എന്ന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ രേഖപ്പെടുത്തിയത്.

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തിരച്ചിലുകൾക്ക് ഈ കാലയളവിൽ വൻ വളർച്ചയാണ് ഉണ്ടായത്. പ്രാദേശിക വിവരണങ്ങൾ, പ്രാദേശിക ഭാഷയിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഗൂഗിൾ ട്രാൻസ്‌ലേറ്ററിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളിൽ വർധിച്ചു.

പുത്തൻ സാങ്കേതിക വിദ്യകളായ ഒടിടി പ്ളാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചിൽ മെട്രോ നഗരങ്ങളെക്കാൾ 1.5 ശതമാനം കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 90 ശതമാനം ഉപയോക്‌താക്കളും ഇന്ത്യൻ ഭാഷകളിലെ യൂട്യൂബ് വീഡിയോകൾ കാണാനാണ് താൽപര്യപ്പെടുന്നതെന്ന് ഗൂഗിൾ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താൻ 17 ബില്യൺ (1700 കോടി) തവണയാണ് ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായം ഉപയോഗിച്ചത്. ഗൂഗിൾ അസിസ്‌റ്റന്റ് സഹായം മൂന്നിൽ ഒന്നു പേരും പ്രാദേശിക ഭാഷയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. എന്തുകൊണ്ട് (why) എന്നതിൽ തുടങ്ങുന്ന ചോദ്യമാണ് സെർച്ചിൽ ഇന്ത്യക്കാർ കൂടുതൽ ചോദിച്ചത്.

Read Also: പരമ്പര നേടാൻ ഇന്ത്യ; രണ്ടാം മൽസരത്തിലും ടോസ് ഇംഗ്ളണ്ടിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE