ന്യൂഡെൽഹി: തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. തീരുമാനം അടിച്ചേൽപ്പിക്കില്ല. എംഎൽഎമാരായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക.
ധർമ്മടത്തെ സ്‌ഥാനാർഥി നിർണയം വൈകിയത് കരുത്തനായ സ്‌ഥാനാർഥിയെ കണ്ടെത്താൻ വേണ്ടിയായിരുന്നു. ബംഗാളിലെ സഖ്യം കേരളത്തെ ബാധിക്കില്ല. ബിജെപിയെ തടയുകയാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും താരിഖ് അൻവർ പറഞ്ഞു.
പിസി ചാക്കോക്ക് എക്കാലവും അർഹമായ സ്‌ഥാനമാനങ്ങൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലതികാ സുഭാഷ് വിഷയത്തിലും താരിഖ് അൻവർ പ്രതികരിച്ചു. ലതികക്ക് സീറ്റ് നൽകാൻ പരമാവധി ശ്രമിച്ചു. ഏറ്റുമാനൂർ സീറ്റ് ലഭിക്കാൻ ചർച്ച നടത്തി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുവീഴ്‌ചക്ക് തയാറായില്ലെന്നും താരിഖ് അൻവർ വിശദീകരിച്ചു.
Read also: ‘അങ്കച്ചൂടിനൊരു ഹരിതക്കുട’; ശുചിത്വ മിഷന്റെ തെരുവ് നാടകം ആരംഭിച്ചു