നിര്‍മ്മാണശാലയില്‍ നിന്നും കാണാതായ പഞ്ചലോഹവിഗ്രഹം കണ്ടെത്തി

By Trainee Reporter, Malabar News
Malabar News_ panchaloha-idol-
Representational image
Ajwa Travels

ചെങ്ങന്നൂര്‍: വിഗ്രഹ നിര്‍മ്മാണശാലയില്‍ നിന്ന് കാണാതായ പഞ്ചലോഹവിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയില്‍ നിന്നും കണ്ടെടുത്തു. തൊഴിലാളികളെ ആക്രമിച്ച് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘവും ചേര്‍ന്ന് വിഗ്രഹം തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഉടമകളുടെ പരാതി.

രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന വിഗ്രഹമാണ് മോഷണം പോയതെന്നാണ് ഉടമകള്‍ പോലീസിനോട് പറഞ്ഞത്. ലണ്ടനിലെ ഒരു ക്ഷേത്രത്തിലേക്ക് പ്രതിഷ്‌ഠക്കായി കൊണ്ട് പോവേണ്ട പഞ്ചലോഹ വിഗ്രഹമാണ് കാണാതായതെന്നായിരുന്നു വാദം. കേസിലെ മുഖ്യപ്രതിയായ താത്കാലിക ജീവനക്കാരന്‍ സംഗീതും സംഘവും ഒളിവിലാണ്.

ഒരു മാസമായി അടഞ്ഞു കിടക്കുകയായിരുന്നു ഈ സ്ഥാപനം. കെട്ടിടത്തിലെ സിസിടിവികളും പ്രവര്‍ത്തനരഹിതമാണ്. ഇങ്ങനെയുള്ള സ്ഥലത്ത് വിഗ്രഹം സൂക്ഷിച്ചുവെന്നതിലും ദുരൂഹതകളുണ്ട്.സ്ഥാപനത്തില്‍ സംഘര്‍ഷം നടന്നെങ്കിലും മോഷണം നടന്നതിന് തെളിവുകളില്ലെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്‌ദരും നടത്തിയ പരിശോധനയില്‍ മോഷണം നടന്നതിനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. കേസിലെ അവ്യക്തത നീങ്ങാന്‍ ഉടമകളെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് പറഞ്ഞു.

Related news: വിഗ്രഹ മോഷണം; രണ്ട് പേര്‍ കസ്റ്റഡിയില്‍; ഉടമകളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE