മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു; ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി

By News Desk, Malabar News
Political cataracts for those who say no to the Life Plan; Chief Minister
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇഡി) പരാതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് മുഖ്യമന്ത്രി പരാതി നൽകിയിരിക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ രാഷ്‌ട്രീയ താൽപര്യ പ്രകാരമാണ് കിഫ്‌ബി ഉദ്യോഗസ്‌ഥരെ ഇഡി വിളിച്ചു വരുത്തിയതെന്നും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി. ഇഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണ്. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. ഫെബ്രുവരി 28ന് ബിജെപി വിജയയാത്രയിൽ പങ്കെടുത്ത് നിർമലാ സീതാരാമൻ നടത്തിയ പ്രസ്‌താവന അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം നൽകുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

Also Read: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE