മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; മത, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും

By Desk Reporter, Malabar News
Pinarayi-Vijayan

കോഴിക്കോട്: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. കോഴിക്കോട്ടെ മതമേലധ്യക്ഷൻമാരും സാംസ്‌കാരിക നായകൻമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെ മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്‌ചക്ക് ക്ഷണിച്ചിട്ടുണ്ട്.

മുസ്‌ലിം മത മേലധ്യക്ഷൻമാർ കൂടിക്കാഴ്‌ചക്കായി എത്തിച്ചേർന്നിട്ടുണ്ട്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഇന്നലെ രാത്രി ഗസ്‌റ്റ്‌ ഹൗസിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. എന്നാൽ കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ പങ്കെടുക്കില്ല. യോഗം ബഹിഷ്‌കരിച്ചതല്ല എന്നാണ് രൂപതകളുടെ വിശദീകരണം. അതേസമയം, സിഎസ്ഐ മലബാർ മേഖലാ ബിഷപ്പ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എസ്എൻഡിപി, എൻഎസ്എസ് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നില്ല.

Also Read:  ഇടുക്കിയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE