ഹെർണിയ ശസ്‌ത്രക്രിയക്ക് പകരം കാൽഞരമ്പ് മുറിച്ചു; ദുരിതത്തിലായി പത്തുവയസുകാരൻ

By Senior Reporter, Malabar News
Hospital Protection Act
Rep. Image
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഹെർണിയ ശസ്‌ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്‌ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. കാസർഗോഡ് പുല്ലൂർ പെരളത്തെ വി അശോകന്റെ പത്ത് വയസുകാരനായ ആദിനാഥിനാണ് ഈ ദുരിതം. കഴിഞ്ഞ മാസം 19നാണ് സംഭവം.

ശസ്‌ത്രക്രിയക്കിടെ അബദ്ധത്തിൽ കാലിലേക്കുള്ള പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്‌ധ ചികിൽസയ്‌ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും ചികിൽസാ ചിലവ് താൻ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്‌ടർ, ആംബുലൻസിൽ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.

രണ്ടുദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുട്ടി അഞ്ചു ദിവസത്തിന് ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്‌ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേർക്കുകയോ ഹെർണിയ ശസ്‌ത്രക്രിയ നടത്തുകയോ ചെയ്‌തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

കണ്ണൂരിലെ ആശുപത്രി ചിലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ നടത്തിയ ഡോക്‌ടർ തന്നെ വഹിച്ചെങ്കിലും ശസ്‌ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്‌തേഷ്യ ഡോക്‌ടർക്ക് 1500 രൂപയും കൈക്കൂലി നൽകിയതായും കുട്ടിയുടെ പിതാവ് അശോകൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്‌ടർ തങ്ങളെ വിളിക്കുക പോലും ചെയ്‌തില്ലെന്നും ഇനി തുടർ ചികിൽസ എങ്ങനെയെന്ന് അറിയില്ലെന്നും അശോകൻ പറയുന്നു.

കൂലിപ്പണിക്കാരനാണ് അശോകൻ. കുട്ടിക്ക് ആറുമാസത്തേക്ക് വിശ്രമം വേണമെന്നാണ് കണ്ണൂരിൽ നിന്ന് ഡോക്‌ടർമാർ പറഞ്ഞത്. സ്‌കൂളിൽ പോകാനും കഴിയില്ല. ഇപ്പോഴും പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത സ്‌ഥിതിയാണെന്നും അശോകൻ പറഞ്ഞു.

Most Read| മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE