അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ യുദ്ധക്കപ്പൽ പാകിസ്‌ഥാന് കൈമാറി ചൈന

By Staff Reporter, Malabar News
pns-tughril-china-handover-to-pakistan
പിഎൻഎസ് തുഗ്റിൽ
Ajwa Travels

ബെയ്‌ജിംഗ്‌: ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർക്കുക ലക്ഷ്യമിട്ട് പാകിസ്‌ഥാന് അത്യാധുനിക യുദ്ധക്കപ്പൽ ചൈന കൈമാറി. ചൈന പാകിസ്‌ഥാന് കൈമാറുന്ന ഏറ്റവും വലുതും, മികവേറിയതുമായ യുദ്ധകപ്പലാണിത്. ‘പിഎൻഎസ് തുഗ്റിൽ’ എന്നു പേര് നൽകിയിട്ടുള്ള കപ്പൽ ചൈനീസ് സർക്കാരിന്റെ കപ്പൽനിർമാണ അതോറിറ്റിയാണ് നിർമിച്ചത്.

ചൈനയിലെ ഷാങ്ഹായിൽ തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ കപ്പൽ പാകിസ്‌ഥാൻ നാവിക സേനയ്‌ക്ക് കൈമാറിയെന്നാണ് റിപ്പോർട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സായുധശക്‌തിയുടെ തുല്യത നിലനിർത്താൻ സഹായിക്കുന്നതാണ് കൈമാറ്റമെന്ന് ചൈനയിലെ പാകിസ്‌ഥാൻ സ്‌ഥാനപതി മൊയിൻ ഉൽ ഹഖ് പറഞ്ഞു. മേഖലയിലെ വെല്ലുവിളികൾ നേരിടാൻ പിഎൻഎസ് തുഗ്റിൽ പാക് നാവികസേനയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈന പാകിസ്‌ഥാന് കൈമാറാമെന്ന് പ്രഖ്യാപിച്ച നാല് യുദ്ധക്കപ്പലുകളിൽ ആദ്യത്തേതാണിത്. ബാക്കിയുള്ളവ പിന്നീട് കൈമാറും. കരയിൽനിന്ന് കരയിലേക്കും കരയിൽനിന്ന് ആകാശത്തേക്കും വെള്ളത്തിനടിയിൽ നിന്നും ആക്രമണം നടത്താൻ ശേഷിയുള്ള യുദ്ധക്കപ്പലാണിത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിൽ അയൽ രാജ്യമായ ഇന്ത്യയെ പ്രതിരോധിക്കാൻ പാകിസ്‌ഥാനുമായുള്ള തന്ത്രപരമായ സൈനിക സഹകരണം വർധിപ്പിക്കാൻ ചൈന ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം ആയുധ കൈമാറ്റങ്ങൾ നടക്കുന്നത്.

Read Also: ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE