മുംബൈ: വ്യവസായത്തിൽ ഉടനീളമുള്ള ഉൽപാദന പ്രക്രിയകളെ ചിപ്പ് ക്ഷാമം ബാധിച്ചതിനാൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മൊത്തവ്യാപാരം ഇടിഞ്ഞു. ഓഗസ്‌റ്റിൽ 11 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.
വാണിജ്യ വാഹനങ്ങൾ ഒഴികെയുള്ള സെഗ്‌മെന്റുകളിലായി മൊത്തവ്യാപാരം കഴിഞ്ഞ മാസം 15,86,873 യൂണിറ്റായി കുറഞ്ഞതായി റിപ്പോർട് വ്യക്‌തമാക്കുന്നു. 2020 ഓഗസ്‌റ്റിൽ ഇത് 17,90,115 യൂണിറ്റായിരുന്നു.
അതേസമയം പ്രതിസന്ധി പരിഹരിക്കാൻ വിവിധ ഉൽപാദകരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുകയാണ്. ചിപ്പ് ക്ഷാമത്തെ തുടർന്ന് ഉൽപാദനം കുറക്കാനാണ് മിക്ക വാഹന നിർമാതാക്കളുടെയും തീരുമാനം. ഇതോടെ വരും മാസങ്ങളിൽ വീണ്ടും വ്യാപാരത്തിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Most Read: ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്