ചിപ്പ് ക്ഷാമം പരിഹരിച്ചു; രാജ്യത്ത് വാഹന വിൽപന വർധിച്ചു

By Staff Reporter, Malabar News
auto image_malabar news
Representational Image
Ajwa Travels

കൊച്ചി∙ സെമികണ്ടക്‌ടർ ചിപ്പ് ലഭ്യത ഉയർന്ന് തുടങ്ങിയതിന്റെ സൂചനയായി ജൂണിൽ കാർ നിർമാണവും വിൽപനയും വർധിച്ചു. 2021 ജൂണിലെ വിൽപനയെക്കാൾ 40 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിൽപനയെന്ന് വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് അറിയിച്ചു. 2,60,683 പുതിയ കാറുകളാണ് കഴിഞ്ഞ മാസം രാജ്യത്ത് ഉടനീളമായി വിറ്റഴിച്ചത്.

തെലങ്കാന, ലഡാക്ക്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റീട്ടെയിൽ വിൽപനക്കണക്കുകൾ ഉൾപ്പെടുത്താതെ ആണിത്. കേന്ദ്രീകൃത ‘വാഹൻ’ പോർട്ടലിൽ ഈ മേഖലകൾ ഉൾപ്പെട്ടിട്ടില്ല. മൊത്തം വാഹന വിൽപന 15,51 ലക്ഷമാണ്. 27 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് മുൻപത്തെ (2019) ജൂണിലേക്കാൾ 9 ശതമാനം കുറവാണിതെങ്കിലും മേഖലയിൽ വളർച്ച മുന്നോട്ടാണെന്നത് ആശ്വാസകരമാണ്.

Read Also: സജി ചെറിയാന്റെ വിവാദ പരാമർശം; സഭ ഇന്ന് പ്രക്ഷുബ്‌ധമായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE