പാറ്റ്ന: ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്ജി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ചിരാഗിനെതിരെ മഞ്ജിയുടെ പരിഹാസം. ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നൊരു ചൊല്ലുണ്ടെന്നും അതാണ് ചിരാഗിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നുമായിരുന്നു ജിതന്‍ റാം മഞ്ജി പറഞ്ഞത്.
ചിരാഗ് കൂടി ഭാഗമായിരുന്ന എന്‍ഡിഎയെ തോല്പ്പിക്കാനായി അയാള്‍ ശ്രമിച്ചു. ഇരിക്കുന്ന കൊമ്പ് മുറിച്ച അദ്ദേഹം താഴെ വീണു. സ്വന്തം പ്രവൃത്തി അദ്ദേഹത്തിന് തിരിച്ചടിയായെന്നും ജിതന്‍ റാം പറഞ്ഞു. ബിഹാറില്‍ വലിയ മുന്നേറ്റം നടത്തുമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ജെപിക്ക് ആകെ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഉണ്ടായ സഹതാപ വോട്ടുകള്‍ പോലും നേടാന്‍ എല്‍ജെപിക്ക് സാധിച്ചില്ല.
Read also: ബംഗാളിലും യുപിയിലും മല്‍സരിക്കുമെന്ന സൂചന നല്കി ഉവൈസി