കോലഞ്ചേരി: വ്യവസായ പ്രമുഖനും സിന്തെറ്റ് സ്‌ഥാപകനുമായ നെച്ചൂപ്പാടത്ത് സിവി ജേക്കബ് നിര്യാതനായി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) ഡയറക്‌ടറുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപാണ് കോലഞ്ചേരി കടയിരുപ്പ് ആസ്‌ഥാനമാക്കി സിന്തെറ്റ് കമ്പനി ആരംഭിച്ചത്. 20 തൊഴിലാളികളായിരുന്നു തുടക്കത്തിൽ കമ്പനിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് തൊഴിലാളികളും 1,500 കോടി വിറ്റുവരവുമുള്ള സ്‌ഥാപനമാണ് സിന്തെറ്റ്.
സ്‌പൈസസ് ബോർഡ് മുൻ വൈസ് ചെയർമാനായിരുന്നു. ഓർത്തഡോക്‌സ് സഭാ മുൻ മാനേജിങ് കമ്മിറ്റിയംഗം കൂടിയായിരുന്ന ഇദ്ദേഹം രാഷ്‌ട്രപതിയുടെ ഉദ്യോഗ പത്ര അവാർഡിന് അർഹനായിട്ടുണ്ട്.
ഭാര്യ: ഏലിയാമ്മ. കമ്പനി ചുമതലക്കാരായ അജു ജേക്കബ്, വിജു ജേക്കബ് എന്നിവരടക്കം നാലുമക്കളുണ്ട്. സംസ്‌കാരം പിന്നീട്.
Read also: തോട്ടത്തിൽ ടെക്സ്റ്റയിൽസ് ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി