കുവൈറ്റിൽ പെരുന്നാൾ ദിനം മുതൽ തിയേറ്ററുകൾ വീണ്ടും പ്രവർത്തിക്കും

By Team Member, Malabar News
kuwait news
Ajwa Travels

കുവൈറ്റ് : പെരുന്നാൾ ദിവസം മുതൽ കുവൈറ്റിൽ സിനിമ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ് സിനിമ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദീർഘകാലമായി സിനിമ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്.

കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമാണ് തിയേറ്ററുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും പ്രവേശനം നൽകും. അതേസമയം തിയേറ്ററുകളുടെ പ്രവര്‍ത്തന സമയവും പാലിക്കേണ്ട നിബന്ധനകളും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്നത് കാത്തിരിക്കുകയാണെന്ന് ഹിഷാം അൽ ഗനീം വ്യക്‌തമാക്കി.

Read also : രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയത്തിൽ പാളിച്ച; റിപ്പോർടുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE