ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് നോട്ടീസ്; സര്‍ക്കാരും ഹൈക്കോടതിയിൽ

കഴിഞ്ഞ ദിവസം സിവിക്കിന് ഈ കേസിൽ ജാമ്യം അനുവദിച്ചുകൊണ്ട്, പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന വസ്‌ത്രങ്ങൾ ധരിച്ചെന്നും അതുകൊണ്ട് പ്രതിക്കെതിരെ 354എ വകുപ്പ് പ്രഥമ ദൃഷ്‌ട്യ നില നില്‍ക്കില്ല എന്നിങ്ങനെയുള്ള വിചിത്ര വിധി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നടത്തിയിരുന്നു.

By Central Desk, Malabar News
civic chandran sexual assault case
Ajwa Travels

കൊച്ചി: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്‌തുള്ള അതിജീവിതയുടെ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാലുമാണ് പരാതി നല്‍കാന്‍ വൈകിയത്. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനം നടത്തിയത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ച കീഴ്‌കോടതി ഉത്തരവ് -ഹര്‍ജിക്കാരി പരാതിയിൽ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു.

അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സെഷന്‍സ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന് എതിരാണെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ പ്രതിയെ കസ്‌റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും സര്‍ക്കാരും കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്

അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്ന സിവിക് ചന്ദ്രൻ 1981 മുതൽ നക്‌സലൈറ്റ് പ്രവർത്തനം ആരോപിച്ച് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. സസ്‌പെൻഷൻ കേസിൽ ഹൈകോടതി കുറ്റ വിമുക്‌തനാക്കിയ ഇദ്ദേഹം 1991ൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് റിട്ടയറായി. അടിയന്തരാവസ്‌ഥ കാലത്ത് ജയിൽവാസം അനുഭവിച്ച ഇദ്ദേഹം തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിന്റെ മറ്റൊരു ആഖ്യാനമായ ‘നിങ്ങളാരെ കമ്മ്യൂണിസ്‌റ്റാക്കി’ എഴുതി സംവിധാനം ചെയ്‌ത് കേസായിരുന്നു. ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. കോഴിക്കോട് വെസ്‌റ്റ് ഹില്ലിലാണ് താമസം.

Most Read: ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE