തിരുവനന്തപുരം: സപ്ളൈകോയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ സംസ്‌ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും. പൊതു വിപണിയേക്കാളും 30 ശതമാനം വിലക്കിഴിവിലാണ് ഇവിടെ സാധനങ്ങൾ ആളുകൾക്ക് വിതരണം ചെയ്യുക. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇവ പ്രവർത്തിക്കുക.
സപ്ളൈകോ ഓണച്ചന്തകളുടെ സംസ്‌ഥാനതല ഉൽഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചന്തകളിൽ കേരളത്തിൽ നിന്നുള്ള കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
ഒരു ഓണച്ചന്തയിൽ ഒരു ദിവസം 75 പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. ഇവർക്ക് മുൻകൂട്ടി ടോക്കൺ നൽകി പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണിത്. കൂടാതെ രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് സംസ്‌ഥാനത്ത് ഓണച്ചന്തകൾ പ്രവർത്തിക്കുക.
Read also: നടിയെ അക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും