വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും; മന്ത്രി ജിആർ അനിൽ

By Staff Reporter, Malabar News
minister GR Anil-Vishu, Easter and Ramadan fairs
മന്ത്രി ജിആർ അനിൽ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്‌തമാക്കാൻ എല്ലാ കളക്‌ടർമാർക്കും നിർദ്ദേശം നൽകിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സംസ്‌ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വ‍ർധനവ് തടയുന്നതിന് കളക്‌ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ളൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്‌ത സ്‌പെഷ്യൽ സ്‌ക്വാഡ്‌ ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കുന്നതാണ്.

വ്യാപാരി സംഘടനകളുടെ ജില്ലാതല മീറ്റിംഗ് കൂടുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള കൂടിയാലോചനകൾ നടത്താനും മന്ത്രി നിർദ്ദേശിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. വിലക്കയറ്റം ചർച്ചചെയ്യുന്നതിനെ സംബന്ധിച്ച് വിളിച്ചു ചേർത്ത ജില്ലാ കളക്‌ടർമാരുടേയും, സിവിൽ സപ്ളൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുടേയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തിയേറ്ററുകളിൽ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്‌ഥരുടെ സ്‌ക്വാഡ്‌ നടപടികൾ ശക്‌തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോട്ടലുകൾ, തിയേറ്ററുകൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.

Read Also: മുട്ടിൽ മരംമുറി കേസ്; ആരോപണ വിധേയനായ എൻടി സാജന്റെ നിയമനത്തിന് സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE