കോട്ടയത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; കല്ലേറ്, ജലപീരങ്കി പ്രയോഗിച്ച് പോലീസ്

By News Desk, Malabar News
Congress will incite widespread conflict in March; Police fired water cannons
Representational Image
Ajwa Travels

കോട്ടയം: കളക്‌ടറേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. കോട്ടയത്ത് മാർച്ച് ഉൽഘാടനം ചെയ്‌ത്‌ പിസി വിഷ്‌ണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പോലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് മരക്കഷ്‌ണവും കല്ലുകളുമെറിഞ്ഞു. പോലീസുമായി ഉന്തും തള്ളുമുണ്ടായി.

നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്‌ഥലത്തുള്ളത്. എന്നാൽ, ഇവരെ നിയന്ത്രിക്കാൻ വിരലിൽ എണ്ണാവുന്ന പോലീസ് സംഘമാണ് സ്‌ഥലത്തുള്ളത്. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ കഴിയുന്നത്ര പോലീസ് സംഘം സ്‌ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കല്ലേറിൽ പോലീസ് ഉദ്യോഗസ്‌ഥന് തലക്ക് പരിക്കേറ്റു. കളക്‌ടറേറ്റിന് മുന്നിലെ ഇടതു സംഘടനകളുടെ ഫ്‌ളക്‌സ്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.

Most Read: നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE