നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം

By News Desk, Malabar News
man cuts 100 kg cake for dog birthday
Ajwa Travels

പലതരത്തിലുള്ള വ്യത്യസ്‌തമായ പിറന്നാൾ ആഘോഷങ്ങൾ നാം ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. ചിലർക്ക് ലഭിച്ച സമ്മാനങ്ങളാണ് വൈറലാവുകയെങ്കിൽ മറ്റ് ചിലരുടെ ആഘോഷങ്ങളാണ് ശ്രദ്ധനേടുക. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്, ഇവിടെ പിറന്നാൾ ആഘോഷിക്കുന്നത് ഒരു നായയാണ്.

കർണാടകയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് തന്റെ നായയ്‌ക്കായി വേറിട്ടൊരു ആഘോഷം നടത്തിയത്. കണ്ടവർ മൂക്കത്ത് വിരൽ വെച്ചു. ഇതൽപം കടന്നുപോയില്ലേ എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. കാരണം, 100 കിലോയുടെ കേക്കാണ് നായയ്‌ക്കായി ശിവപ്പ ഒരുക്കിയിരുന്നത്. ഈ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ‘ക്രിഷ്’ എന്ന നായയുടെ പിറന്നാൾ ആഘോഷിക്കാൻ 4000 പേരെയാണ് ക്ഷണിച്ചിരുന്നത്. വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ ഭക്ഷണവും പ്രത്യേകം വിളമ്പി.

ജൻമദിന തൊപ്പിയും ധരിച്ച് ക്രിഷ് കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചുറ്റുമുള്ളവർ കേക്ക് മുറിച്ച് നായയുടെ വായിൽ വെച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേർ ഇതിനോടകം വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്‌. ഉടമക്ക് നായയോടുള്ള അതിരുകവിഞ്ഞ സ്‌നേഹമാണ് ഇതെന്ന് ചിലർ പറഞ്ഞപ്പോൾ പണത്തിന്റെ അഹങ്കാരമെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

എന്തായാലും, ലോകമെമ്പാടുമുള്ള ആളുകൾ കൃഷിന് പിറന്നാൾ ആശംസകൾ നേർന്നു. ആഘോഷങ്ങൾക്ക് ശേഷം ശിവപ്പ ക്രിഷുമായി യാത്ര പോയെന്നും റിപ്പോർട്ടുകളുണ്ട്.

Most Read: 3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE