കാസർഗോഡ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി

By Desk Reporter, Malabar News
Clashes-break-out-in-Kasargod-Congress
Ajwa Travels

കാസർഗോഡ്: ജില്ലയിലെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച ‘ഭാരതീയ സ്വാതന്ത്ര്യം പ്ളാറ്റിനം ജൂബിലി’ ആഘോഷം ജില്ലാതല ഉൽഘാടനമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. പിലിക്കോട് നടന്ന പരിപാടിയിൽ രണ്ട് മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ സംഘർഷത്തെ തുടർന്ന് അദ്ദേഹം പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. തുടർന്ന് പരിപാടി റദ്ദാക്കുകയും ചെയ്‌തു.

ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്. മുൻ എംഎൽഎ കെവി കുഞ്ഞിക്കണ്ണനെയും മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെയും വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു.

ഇവരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായെന്നാണ് വിവരം. പോലീസ് എത്തിയാണ് സ്‌ഥിതിഗതി ശാന്തമാക്കിയത്. പ്രതിഷേധത്തെ തുടർന്ന് ഹക്കീം കുന്നിലും കുഞ്ഞിക്കണ്ണനും സ്‌ഥലത്ത് നിന്ന് ഉടൻ മടങ്ങി. പരിപാടി മാറ്റിവെച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

Most Read:  ബിജെപി പുനഃസംഘടനയിൽ അതൃപ്‌തി; രാജിക്കൊരുങ്ങി വയനാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE