മഹാരാഷ്‌ട്രയിൽ ക്ളൈമാക്‌സ് ട്വിസ്‌റ്റ്; ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

By Staff Reporter, Malabar News
benefited only the constituent parties, Shiv Sainiks were overwhelmed; Eknath Shinde
Ajwa Travels

മുംബൈ: രണ്ടാഴ്‌ചയോളം മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ രാഷ്‌ട്രീയ നാടകത്തിന് അപ്രതീക്ഷിത അന്ത്യം. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിൻഡെക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7.30ന് ഷിൻഡെ സത്യപ്രതിജ്‌ഞ ചെയ്യും.

അതേസമയം, സര്‍ക്കാരിന്റെ ഭാഗമാകാൻ ഇല്ലെന്ന് ഫഡ്‌നാവിസ് അറിയിച്ചു. ഇന്ന് വൈകീട്ട് വരെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നും ആയിരുന്നു റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നത്. ഒടുവിൽ ശിവേസനാ ഔദ്യോഗിക പക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

Read Also: പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ; ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE