മലവെള്ളപ്പാച്ചിൽ; ഹിമാചലിലും കശ്‌മീരിലുമായി 22 പേർ മരിച്ചു

By News Desk, Malabar News
rainfall in northern India
Representational Image
Ajwa Travels

ഡെൽഹി: ഹിമാചൽ പ്രദേശിലും കശ്‌മീരിലും മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. 30ലേറെ പേർക്ക്​ പരിക്കേറ്റു. ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട്​ സംഭവിച്ചു. ഡെൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്‌ഥനുൾപ്പെടെ കുളു ജില്ലയിൽ 4 പേരെ കാണാതായി.

ലഡാക്കിലെ കാര്‍ഗിലിലും മഴ ശക്‌തമായി തുടരുകയാണ്. മണ്ണിടിച്ചിലിൽ പലയിടത്തും റോഡുകള്‍​ ‌തകര്‍ന്നു. ഉത്തരാഖണ്ഡിലും ശക്‌തമായ മണ്ണിടിച്ചില്‍ തുടരുകയാണ്. പ്രധാന റോഡുകളെല്ലാം അടച്ചു. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്‌തു. കശ്‌മീരിലെ കിഷ്‌ത്വാറിലാണ് മേഘവിസ്‌ഫോടനവും അതിശക്‌തമായ കാറ്റും മഴയുമുണ്ടായത്.

മഴ മഹാരാഷ്‌ട്രയിലും ദുരന്തം വിതച്ചു. സംസ്​ഥാന ദുരന്തനിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്​. രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. പ്രളയത്തിൽ നാശ നഷ്‌ടങ്ങളുണ്ടായ സംസ്‌ഥാനങ്ങൾക്ക് വേണ്ട സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Also Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻ‌കൂർ ജാമ്യം തേടി ആർബി ശ്രീകുമാർ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE