തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും ശൈലജ പറഞ്ഞു.
‘കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റയ്‌നിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയത്,’ മന്ത്രി പറഞ്ഞു.
എന്തുണ്ടായാലും വിവാദമുണ്ടാക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പോസിറ്റീവായതോടെ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിൽസ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.
നാലാം തീയതി മുതൽ മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്ന ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന ആരോപണം മുഖ്യമന്ത്രിക്ക് എതിരെ ഉയർന്നത്. ഈ മാസം എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്.
Read Also: ആലപ്പുഴയിലെ 15കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു