കോവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്‌ക്ക്‌ 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് യോഗം പരിഗണിക്കും. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.

ഈ മാസം 4ന് കോളേജുകളും, നവംബർ ഒന്നിന് സ്‌കൂളുകളും തുറക്കുന്ന പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തും. സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും.

പാസഞ്ചർ ട്രെയിനുകളും സീസൺ ടിക്കറ്റ് സംവിധാനവും പുനരാരംഭിക്കാൻ റെയിൽവേക്ക് സംസ്‌ഥാന സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇത് അനുവദിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും എന്നാണ് സൂചന.

Read Also: ശമ്പള പരിഷ്‌കരണം; സെക്രട്ടറിയേറ്റിന് മുന്നിൽ ഡോക്‌ടർമാരുടെ ഉപവാസ ധർണ ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE