ശമ്പള പരിഷ്‌കരണം; സെക്രട്ടറിയേറ്റിന് മുന്നിൽ ഡോക്‌ടർമാരുടെ ഉപവാസ ധർണ ഇന്ന്

By Desk Reporter, Malabar News
Access control system for secretariat staff from April 1
Ajwa Travels

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അവഗണനക്ക് എതിരെ സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ ആഹ്വാനം ചെയ്‌ത പ്രത്യക്ഷ സമര പരിപാടികൾക്ക് ഇന്ന് തുടക്കം. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ ധർണ നടത്തും.

കെജിഎംഒഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. ജിഎസ് വിജയകൃഷ്‌ണൻ ധർണ ഉൽഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം. തുടർ സമരപരിപാടികളുടെ ഭാഗമായി ഈ മാസം നാല് മുതൽ നിസ്സഹകരണ പ്രതിഷേധ സമരവും ആരംഭിക്കും.

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർധന നൽകിയില്ല, നിലവിലെ ആനുകൂല്യങ്ങൾ പലതും ഇല്ലാതാക്കി, എൻട്രി കേഡറിലെ ഡോക്‌ടർമാരുടെ അടിസ്‌ഥാന ശമ്പളം വെട്ടിക്കുറച്ചു എന്നീ ആരോപണങ്ങളാണ് കെജിഎംഒഎ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സൂചനാ സമരങ്ങൾ നടത്തിയിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് ഡോക്‌ടർമാർ കടന്നത്.

Most Read:  കോവിഷീൽഡ് എടുത്തവർക്ക് ക്വാറന്റെയ്ൻ വേണ്ട; ഓസ്ട്രേലിയയിൽ പ്രവേശനാനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE