ന്യൂഡെൽഹി: സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ എത്തുന്നതിന് തടസമില്ല.
സർക്കാർ ഉത്തരവ് ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പെടെ ആയിരക്കണക്കിനു പേർക്ക് ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടൽ. നേരത്തേ, ഈ വാക്‌സിനുകൾ എടുത്തവർ ഓസ്ട്രേലിയയിൽ എത്തിയാൽ 14 ദിവസത്തെ ക്വാറന്റെയ്നിൽ കഴിയണമായിരുന്നു.
വരും ആഴ്‌ചകളിൽ, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്‌ടിന്റെ അടിയന്തര തീരുമാനങ്ങൾ പരിഷ്‌കരിക്കുകയും കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
Read Also: വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന്; എതിർപ്പുമായി ഐഎംഎ