മുഖ്യമന്ത്രിക്ക് വധഭീഷണി; ബിജെപി പ്രവർത്തകന് എതിരെ കേസ്

By Trainee Reporter, Malabar News
Brahmapuram fire; Chief Minister to break silence - special statement in the House
Ajwa Travels

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനുമാണ് കേസ്.

ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മദ്ധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നാലെ സിപിഎം പ്രവർത്തകർ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ ജയപ്രകാശ് ഒളിവിലാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

Most Read: അധ്യാപകനെതിരെ നടപടി വൈകുന്നു; കാലടിയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE