64 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

By Staff Reporter, Malabar News
Pinarayi_Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഫെബ്രുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിക്കും. നാളെ വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ചടങ്ങിൽ അധ്യക്ഷയാകും.

‘നവകേരളം’ കര്‍മ്മ പദ്ധതിയിൽ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘ആര്‍ദ്രം മിഷന്റെ’ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. തിരുവനന്തപുരം- 4, കൊല്ലം- 5, പത്തനംതിട്ട- 3, ആലപ്പുഴ- 10, കോട്ടയം- 7, ഇടുക്കി- 8, എറണാകുളം- 8, തൃശൂര്‍- 5, കോഴിക്കോട്- 8, കണ്ണൂര്‍- 3, കാസര്‍ഗോഡ്- 3 എന്നിങ്ങനെയാണ് ഉൽഘാടനത്തിനായി ഒരുങ്ങിയിരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.

170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് ഇത്തരത്തിൽ കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇതോടെ സംസ്‌ഥാനത്തെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

പ്രാദേശിക തലത്തില്‍ തന്നെ ജനങ്ങൾക്ക് മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിൽസാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്താൻ കഴിഞ്ഞു. കൂടാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകീട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്‌ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്‌തു.

Read Also: രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്‌സിൻ എത്താൻ വൈകും

പ്രാഥമിക ഘട്ടത്തില്‍ ആസ്‌മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ളിനിക്, മാനസികാരോഗ്യ പരിചരണത്തിനുള്ള ആശ്വാസം ക്ളിനിക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം, എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കി വരുന്നത്.

നിത്യേനയുള്ള ജീവിതശൈലി രോഗ ക്ളിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്‌ഥാനമാക്കിയുള്ള ചികിൽസകള്‍, ഡോക്‌ടര്‍മാരെ കാണുന്നതിന് മുമ്പ് നഴ്‌സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീഷം എന്നിവയാണ് ആര്‍ദ്രം മിഷന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കി വരുന്നത്.

ഉൽഘാടന ചടങ്ങിൽ മണ്ഡലാനുസരണം എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥ പ്രമുഖര്‍ എന്നിവരും ഓണ്‍ലൈന്‍ വഴി പങ്കെടുക്കും.

Read Also: 59 ആശുപത്രികളിലെ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്‌തു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE