കോവിഡ് ബാധിച്ച നഴ്‌സിനെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടു; പരാതിയുമായി ബന്ധുക്കൾ

By Team Member, Malabar News
Ajwa Travels

ആലപ്പുഴ : സംസ്‌ഥാനത്ത് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിതയായ നഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ആശുപത്രിയിൽ നിന്നും ഇറക്കിവിട്ട നഴ്‌സിനെ വീട്ടുകാർ എത്തിയാണ് കോവിഡ് ഫസ്‌റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. അതുവരെ ഏകദേശം ഒരു മണിക്കൂറോളം നഴ്‌സ് റോഡരികിൽ നിൽക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്‌തമാക്കി.

സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന കരുവാറ്റ സ്വദേശിയായ നഴ്‌സിനാണ് ഡ്യൂട്ടിക്കിടയിൽ രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്‌ഥിരീകരിച്ചു. തുടർന്നാണ് ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്‌തമാക്കി. എന്നാൽ പുറത്തിറക്കി നിർത്തിയ വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്നും, മറ്റുള്ളവർക്ക് കൂടി രോഗം പകരാതിരിക്കാൻ സഹപ്രവർത്തകർ ചെയ്‌തതാകാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ സംഭവം വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

Read also : സംസ്‌ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ; പരിശോധന കർശനമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE